Breaking News

ലഹരി അരുതേ..! കെ സി വൈ എം തോമാപുരം ശാഖയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ടൗണിൽ ലഹരി വിരുദ്ധ ക്യാംപയിൻ നടത്തി


ചിറ്റാരിക്കാൽ : കെ സി വൈ എം തോമാപുരം ശാഖയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ടൗണിൽ ലഹരി വിരുദ്ധ ക്യാംപേയ്ൻ ലഹരി അരുതേ നടത്തപ്പെട്ടു. ക്യാംപേയിന്റെ ഭാഗമായി ടൗണിൽ ഫ്ലാഷ് മോബ് നടത്തി.  യുവജനങ്ങൾ അണിനിരന്ന ചടങ്ങിൽ പ്രസിണ്ടന്റ് ജോസഫ് ജോയി ഇലഞ്ഞിമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. തോമാപുരം ഫൊറോന അസി  വികാരി ഫാ സെബാസ്റ്റ്വൻ തെങ്ങുപ്പള്ളി ഉദ്ഘാടനം ചെയ്തു. മദ്യ വിരുദ്ധ സമിതി തങ്കച്ചൻ കൊല്ലക്കൊമ്പിൽ , ആനിമേറ്റർമാരായ ഷിജിത്ത് കുഴുവേലിൽ, സി. ജിസ് മരിയ, എസ്തു ഇടക്കര മൈലയ്ക്കൽ, ജിസ്ബിൻ പുതിയാംപറമ്പിൽ, ഡോണ മാപ്രക്കരോട്ട്, ജിസ്ന തുരുത്തിപ്പള്ളിയിൽ  എന്നിവർ സംസാരിച്ചു. അൽഫോൻസ എഴുത്തുപുരയ്ക്കൽ, അന്ന മേരി പാലക്കുടിയിൽ,തെരേസ് ബിജു മൂത്തേടത്ത്,റിയ മേരി മുണ്ടയ്ക്കൽ, അഷ്ലിൻ മരിയ കുന്നപ്പള്ളികൊട്ടാരത്തിൽ, ഷോയൽ സാബു കണ്ടത്തിൻക്കര, ബ്രിറ്റോ ബിനീഷ് വെട്ടുകാട്ടിൽ,ഓസ്റ്റിൻ പെരക്കോണിൽ , ഡേവിസ് പൂന്തോട്ടത്തിൽ എന്നി യുവജനങ്ങളാണ് ഫ്ലാഷ്മോബുമായി ടൗണിൽ അണിനിരന്നത്.

No comments