Breaking News

കാട്ടുപന്നി...ഉടുമ്പ് ...ഇനി ? പരപ്പയിലെ ലോട്ടറി സ്റ്റാളിൽ കയറിയ ഉടുമ്പ് പരിഭ്രാന്തി പരത്തി



 

പരപ്പ : നട്ടുച്ചക്ക് ലോട്ടറി സ്റ്റാളിലേക്ക് ഇരച്ചു കയറിയ അതിഥിയെ കണ്ട് എല്ലാവരുമൊന്ന് ഞെട്ടി. പരപ്പ ടൗണും തിരക്കേറിയ റോഡും കടന്ന് കൂസലില്ലാതെ കയറി വന്ന അതിഥി കൂറ്റൻ ഉടുമ്പായിരുന്നു. ടൗണിലെ സ്കൂളിന് സമീപത്തെ എ.ആർ മുരളിയുടെ ഉടമസ്ഥതയിലുള്ള എ. ആർ ലക്കി സെന്ററിലാണ് ഭാഗ്യാന്വേഷിയായി ഉടുമ്പ് എത്തിയത്. ഉടുമ്പ് സ്റ്റാളിനുള്ളിൽ കയറിയതും ഉടമയും കടയിലുണ്ടായിരുന്നവരും ഷട്ടർ വലിച്ചു താഴ്ത്തി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഷട്ടറിനുള്ളിൽ പെട്ടുപോയ ഉടുമ്പിനെ പരപ്പ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയാണ് മോചിപ്പിച്ചു കൊണ്ടുപോയത്. മരുതോം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി എസ് വിനോദ് കുമാർ, സിബി മാലോം, എം മാധവൻ എന്നിവർ എത്തിയാണ് ഉടുമ്പിനെ കാട്ടിലേക്ക് കൊണ്ടുപോയത്. ഉടുമ്പ് വന്ന വഴിയിലൂടെ തന്നെ കഴിഞ്ഞ ദിവസം കാട്ടുപന്നിയും വന്നിരുതായി നാട്ടുകാർ പറഞ്ഞു.

No comments