Breaking News

സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരമനുഷ്ഠിക്കുന്ന ദയാബായിക്ക് പിന്തുണയുമായി വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി


വെള്ളരിക്കുണ്ട് : കാസർഗോഡിനെക്കൂടി എയിംസിനായി ശുപാർശ ചെയ്യുക എന്ന ആവശ്യമുന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരമനുഷ്ഠിക്കുന്ന ദയാബായിക്ക് പിന്തുണയുമായി വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. ജനകീയ സമര ഐക്യദാർഢ്യ സമിതി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ പഞ്ചായത്ത് മെമ്പർ പി.സി.രഘുനാഥൻ ഉൽഘാടനം ചെയ്തു.കാസർഗോഡ്  ജില്ലയുടെ ചികിത്സാരംഗത്തെ പിന്നോക്കാവസ്ഥയുടെ കാരണം മംഗലാപുരത്തെ ആശുപത്രി ലോബികളാണെന്നും അതിനെ നേരിടാനുള്ള ജനാഭിപ്രായ രൂപീകരണം ദയാബായിയുടെ സത്യാഗ്രഹത്തോടെ കൂടുതൽ ശക്തമായെന്നും ഉൽഘാടകൻ ചൂണ്ടിക്കാണിച്ചു. ധർണ്ണയെ അഭിസംബോധന ചെയ്ത് ടി.സി.തോമസ്, കോഹിനൂർ ബാബു, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, സിബിച്ചൻ പുളിങ്കാല, ഡാർളിൻ ജോർജ്‌ ,ബേബി ചെമ്പരത്തി, എം.ജെ.ലോറൻസ്, തുടങ്ങിയവർ സംസാരിച്ചു.ഇ. കെ.ഷിനോജ് സ്വാഗതവും പി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.


No comments