തടഞ്ഞു നിർത്തി മർദിച്ചു : കമ്പല്ലൂർ സ്വദേശിക്കെതിരെ പോലീസ് കേസ് എടുത്തു
ചിറ്റാരിക്കാൽ : കമ്പല്ലൂർ സ്വദേശിയായ 12 വയസ്സുകാരനെ മർദിച്ച സംഭവത്തിൽ കമ്പല്ലൂർ സ്വദേശിയായ വിജേഷിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു. കമ്പല്ലൂർ സ്വദേശിയായ നിസാർ (12)റാണ് പരാതിക്കാരൻ. കമ്പല്ലൂരിൽ വെച്ചു അകാരണമായി കുട്ടിയെ തടഞ്ഞു നിർത്തി ചെവിക്ക് അടിച്ച് പരിക്ക് ഏല്പിപ്പിക്കുകയും ധരിച്ച കണ്ണട പൊട്ടുകയും ചെയ്തു എന്നതാണ് കേസ്.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
No comments