വെസ്റ്റ് എളേരിയിൽ പച്ച തേങ്ങാ സംഭരണം ആരംഭിച്ചു വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു
കുന്നുംകൈ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും വി എഫ് പി സി കെ യുടെയും കേരഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ വെസ്റ്റ് എളേരി പഞ്ചായത്തിലെ കാറ്റാംകവലയിലുള്ള വി എഫ് പി സി കെ സംഭരണ കേന്ദ്രത്തിൽ നാളികേര സംഭരണം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. ഇസ്മായിൽ അധ്യക്ഷനായി. വി. എഫ്. പി. സി. കെ. ജില്ലാ മാനേജർ സിന്ധു വിജയകുമാർ പദ്ധതി വിശദീകരിച്ചു. ജോജി പുല്ലാഞ്ചേരി, ബിനോയ്, കൃഷി ഓഫീസർ വി. വി. രാജീവൻ, മെമ്പർമാരായ എം. വി. പ്രമോദ്, ഓമന കുഞ്ഞികണ്ണൻ എന്നിവർ സംസാരിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് കാറ്റാംകവലയിൽ പച്ച തേങ്ങ സംഭരിക്കുന്നത്.
No comments