Breaking News

ദയാ ബായ് നടത്തുന്ന സഹന സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് ജനശ്രീ പനത്തടി മണ്ഡലം സഭയുടെ നേതൃത്വത്തിൽ ബളാംതോട് പ്രതിഷേധ ധർണ്ണ നടത്തി


കാസർഗോഡ് ജില്ലയുടെ ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കണം എന്ന ആവശ്യവുമായി ലോകം അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക ദയാ ബായ് നടത്തുന്ന നിരാഹാര സമരം പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും, അധികാരത്തിന്റെ അന്തപ്പുരത്തിൽ ഉൻമാദ നൃത്തം ചവിട്ടുന്ന ഭരണകൂടം ദയാബായ് എന്ന സാധു സ്ത്രീ സമാധാനപരമായ് നടത്തുന്ന ജനകീയ സമരത്തെ മാറിനിന്ന് പരിഹസിക്കുകയാണെന്ന് ജനശ്രീ പനത്തടി മണ്ഡലം കുറ്റപ്പെടുത്തി. ജനശ്രീ പനത്തടി മണ്ഡലം സഭയുടെ നേതൃത്വത്തിൽ ദയാ ബായ് നടത്തുന്ന സഹന സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് ബളാംതോട് നടത്തിയ പ്രതിഷേധ ധർണ്ണ ജില്ലാ ജനശ്രീ കമ്മറ്റി മെമ്പർ രാജീവ് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനശ്രീ ചെയർമാൻ .എം. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു, വിനോദ് കുമാർ മുന്തന്റെമൂല, മധു റാണിപുരം, എൻ.വിജയകുമാരൻ നായർ, എൻ.ഐ. ജോയ്, എൻ. ചന്ദ്രശേഖരൻ നായർ,സണ്ണി കുര്യാക്കോസ്, വി.സി. ദേവസ്യ, ജോസ് പുളിക്കൽ, ജിജി പോൾ തുടങ്ങിയവർ സംസാരിച്ചു. വിനോദ് ഫിലിപ്പ് സ്വാഗതവും,  സിന്ധു പ്രസാദ് നന്ദിയും പറഞ്ഞു..

No comments