Breaking News

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു പീഡനം ; കാലിച്ചാനടുക്കം സ്വദേശിനിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്


അടുക്കം : കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു പീഡനം കാലിച്ചാനടുക്കം മൂപ്പിൽ സ്വദേശിനിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസ്.

പാടിച്ചാൽ വയക്കര സ്വദേശിയായ ഷിഹാബിനെതിരെയാണ് കേസ്. അടുക്കം സ്വദേശിനിയായ സറീന(29)യാണ് പരാതിക്കാരി.2010ൽ മതാചാരപ്രകാരം വിവാഹം കഴിക്കുകയും 2013 മുതൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് പ്രതിയുടെ വീട്ടിൽ വെച്ചു മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി. കൂടുതൽ പണം തന്നില്ലെങ്കിൽ വേറെ വിവാഹം കഴിക്കുമെന്നും പറഞ്ഞു ഭീഷണിപെടുത്തിയതായും മൊഴിയിലുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ ഷിഹാബിനെതിരെ അമ്പലത്തറ പോലീസ് കേസ് എടുത്തു

No comments