എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ 'പ്രമേഹ രോഗികളുടെ ഭക്ഷണം നമ്മുടെ ഭക്ഷണം' എന്ന വിഷയത്തിൽ ക്യാമ്പയിൻ നടത്തി
എണ്ണപ്പാറ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം എണ്ണപ്പാറയിൽ വെച്ച് 'പ്രമേഹ രോഗികളുടെ ഭക്ഷണം നമ്മുടെ ഭക്ഷണം ' എന്ന മുദ്രാവാക്യത്തോടെ പോസ്റ്റർ പ്രദർശനവും പ്രമേഹ രോഗികൾക്കുള്ള ഭക്ഷണത്തിന്റെ പ്രദർശനവും നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ഫാത്തിമ ഈ വർഷത്തെപ്രമേഹ സന്ദേശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു.ഡോ. ഫസീല പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ജിഷ, PHN ശോഭന എന്നിവർ പരിപാടിക്ക് നേതൃത്വവും നൽകി.നിരവധിപേർ സ്റ്റാൾ സന്ദർശിച്ചു അറിവ് പങ്കിട്ടു.പ്രമേഹ രോഗികൾക്കുള്ള സമീകൃതാഹാരo ആരോഗ്യ പ്രവർത്തകർ വിശദീകരിച്ചു കൊടുത്തു.പരിപാടി പൊതുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
No comments