Breaking News

നി​രോ​ധി​ത പാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യുവാവ് അമ്പലത്തറ പോലീസ് പിടിയിൽ എക്സൈസ് ഉദ്യോഗസ്ഥൻ എത്തിച്ചു നൽകിയതെന്ന് മൊഴി വകുപ്പുതല അന്വേഷണം


കാഞ്ഞങ്ങാട് : അമ്പലത്തറ പൊലീസ് പാൻ മസാല ശേഖരം പിടിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോ​ഗസ്ഥനെതിരെ വകുപ്പ്തല അന്വേഷണം തുടങ്ങി.
വ്യാഴം വൈകിട്ട് പുല്ലൂരിൽനിന്ന് 196 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ച സംഭവത്തിലാണ് കുമ്പള എക്സൈസ് റേഞ്ചിലെ ഉദ്യോ​ഗസ്ഥനും അലാമിപ്പള്ളി ലക്ഷ്മി ന​ഗർ സ്വദേശിയുമായ ഷെയ്ഖ് അബ്ദുൾ ബഷീറിനെതിരെ അസിസ്റ്റന്റ് എക്സൈസ് കമീഷണർ അന്വേഷണം നടത്തുന്നത്. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും റിപ്പോർട്ട് ശനിയാഴ്ച ലഭിച്ചാലുടൻ തുടർനടപടിയുണ്ടാകും.
പ്രതിയായ ആറങ്ങാടി നിലാങ്കരയിലെ കെ നാസറാണ് ഉദ്യോ​ഗസ്ഥനായ ബഷീറിനെതിരെ മൊഴി നൽകിയത്.
സ്ഥിരമായി വീടിന് സമീപത്തെ ലക്ഷ്മി ന​ഗറിലെ കൃഷിഭവന് മുന്നിൽനിന്ന് പാൻ മസാല കൈമാറുന്നതായും അമ്പലത്തറ പൊലീസിന് മൊഴി നൽകിയത്‌. ഓട്ടോറിക്ഷയിൽ കടത്തുന്ന പാൻമസാല അമ്പലത്തറ എസ്ഐ സി സുമേഷ് ബാബുവും സംഘവുമാണ് പിടിച്ചത്.


No comments