Breaking News

മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് 10% സംവരണം ഏർപ്പെടുത്തിയ കേന്ദ്ര നിയമം ശരിവെച്ച സുപ്രീം കോടതി വിധിയെ ബളാൽ എൻ.എസ്.എസ് കരയോഗം സ്വാഗതം ചെയ്തു


ബളാൽ: മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് 10% സംവരണം ഏർപ്പെടുത്തിയ കേന്ദ്ര നിയമം ശരിവെച്ച സുപ്രീം കോടതി വിധിയെ 3065 ബളാൽ എൻ എസ് എസ് കരയോഗം സഹർഷം സ്വാഗതം ചെയ്തു. ഇതിന് പിന്നിൽ പ്രവർത്തിച്ച നായർ സർവീസ് സൊസൈറ്റിയേയു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും യോഗം അഭിനന്ദിച്ചു. കരയോഗം പ്രസിഡൻ്റ് വി.മാധവൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മധുസൂദനൻ നായർ സ്വാഗതം ആശംസിച്ചു. പ്രതിനിധിസഭാംഗം വേണുഗോപാലൻ നായർ പ്രസംഗിച്ചു. ഖജാൻജി സുകുമാരൻ നായർ നന്ദിയും പറഞ്ഞു.

No comments