Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവ ഭാഗമായി ഇരിയയിൽ പുരുഷ-വനിത കമ്പവലി മത്സരം നടന്നു


ഇരിയ : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ശ്രദ്ധേയമാകുന്നു.                       കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സംസ്ഥാന യുവജന ക്ഷേമബോർഡ് കേരളോത്സവത്തിന്റെ ഭാഗമായി ഇരിയ വർണ്ണം ക്ലബ്ബ്‌ പറപ്പെരുതടി ഗ്രൗണ്ടിൽ വെച്ച് നടന്ന പുരുഷ വനിതാ വടംവലി മത്സരം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ കെ. ഷൈലജ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ രജനി കൃഷ്ണൻ, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. ദാമോദരൻ, അഞ്ചാം വാർഡ് മെമ്പർ ബിന്ദു കൃഷ്ണൻ,പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ,മൂന്നാം വാർഡ് മെമ്പർ കുഞ്ഞികൃഷ്‌ണൻ,ഒമ്പതാം വാർഡ് മെമ്പർ ജഗനാഥ്‌. എം. വി,പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ്,ഒന്നാം വാർഡ് എ.ഡി.എസ് സെക്രട്ടറി സാവിത്രി. ഇ, ക്ലബ്ബ് പ്രസിഡന്റ്‌ പവിത്രൻ. പി, രക്ഷാധികാരി ഡി.കെ വേണു എന്നിവർ സംസാരിച്ചു.സെമി ഫൈനൽ മത്സരത്തിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. ശ്രീജ കളിക്കാരെ പരിചയപ്പെട്ടു. സംഘാടക സമിതി കൺവീനർ ശിവരാമൻ സ്വാഗതവും ചെയർമാൻ ഒന്നാം വാർഡ് മെമ്പർ കുഞ്ഞികൃഷ്ണൻ അധ്യക്ഷതയും വഹിച്ചു.വർണ്ണം ക്ലബ്ബ് സെക്രട്ടറി ഷാജു ഇ. വി നന്ദിയും പറഞ്ഞു.പുരുഷ വിഭാഗം വടംവലിയിൽ ഒന്നാം സ്ഥാനം  യങ്ങ് സ്റ്റാർ ക്ലബ്ബ് വയമ്പും രണ്ടാം സ്ഥാനം  യുവശക്തി ക്ലബ്ബ് അട്ടക്കണ്ടവും നേടി.വനിത വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം  യൂത്ത് സ്റ്റാർ ക്ലബ്ബ് ഗുരുപുരവും രണ്ടാം സ്ഥാനം  റയിൻബോ ക്ലബ്ബ് കോടോത്തും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ ജയശ്രീ എൻ. എസ്, വൈസ് പ്രസിഡന്റ്‌ പി. ദാമോദരൻ, അഞ്ചാം വാർഡ് മെമ്പർ ബിന്ദു കൃഷ്ണൻ എന്നിവർ വിതരണം ചെയ്തു.സംസ്ഥാന വടംവലി ടീം കോച്ച് രാജീവൻ തട്ടുമ്മലിനെയും ക്ലബ്ബ്‌ പരിധിയിലെ ഉന്നത വിജയികളെയും അനുമോദിച്ചു.



No comments