Breaking News

വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ നടത്തിയ നിയമ ബോധവത്കരണ പ്രചരണ പരിപാടി 'നീതിപഥം' നർക്കിലക്കാട് സമാപിച്ചു


വെള്ളരിക്കുണ്ട്:  ഹോസ്ദുർഗ്ഗ് താലൂക്ക് ലീഗൽ സർവ്വിസിസ് കമ്മിറ്റി സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് അവർ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ പകർന്നു നൽകുന്നതിനായി നവംബർ ഒൻപതിനു നിയമസേവന ദിനത്തോടുബന്ധിച്ചു കോടോം വെള്ളൂർ പഞ്ചായത്തിലെ ഉദയപുരം കോളനിയിൽ ഉദ്ഘാടനം ചെയ്ത് ഹോസ്ദുർഗ്ഗ്, വെള്ളരിക്കുണ്ട് താലൂക്കിലെ മുപ്പത്തഞ്ചു കേന്ദ്രങ്ങളിൽ നടത്തിയ നീതി പഥം നിയമ ബോധവത്കരണ പരിപാടി വെസ്റ്റ് എളരി പഞ്ചായത്തിലെ നർക്കിലക്കാട് വച്ചു സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ അഭിഭാഷകർ ആയ ആലിസ് കൃഷ്ണൻ, എൽസി ജോർജ്, വി വി രവീന്ദ്രൻ, മാത്യു വർഗീസ്, രാജ്‌മോഹനൻ, കെ ജനാർദ്ദനൻ,നസീമ ഈ കെ, സിന്ധു പി, ഗംഗധരൻ കുട്ടമത്ത്, പീതാംബരൻ കെ, ഈപ്പൻ. സി, സിന്ധു കെ വി,സതീശൻ. പി,സുധീർ എൻ,പ്രകാശ് പാലറ്റ്, സീമ എൻ. പി,അജിതകുമാരി, ശ്രീജ അത്തയിൽ, സുബൈദ സി, റിഫാദ്, കാർത്തിക് രവിചന്ദ്രൻ, സൗഭാഗ്യ, മണികണ്ഠൻ. കെ,

ഗണരാജ്.കെ, വിസ്മയ,ഫാത്തിമത് രഹിയാന,ആതിര, ജിൽനജിജി, മൈഥിലി, ഹരിത, കാർത്തിക, ശരണ്യ, വിപിൻ കുമാർ,ശ്രദ്ധ ശ്രീധർ എന്നിവർ പാനൽ ചർച്ചകൾ നടത്തി.

സമാപനയോഗം ഹോസ്ദുർഗ്ഗ് താലൂക്ക് ലീഗൽ സെർവ്വിസസ് കമ്മിറ്റി ചെയർമാനും സ്പെഷ്യൽ ജഡ്ജുമായ സി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ജില്ലാ ലീഗൽ സർവ്വിസസ് അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ ബി കരുണാകരൻ മുഖ്യതിഥി ആയി. ചിറ്റാരിക്കൽ പോലീസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി പി ഇസ്മായിൽ വാർഡ് മെമ്പർ സുരേശൻ എന്നിവർ ആശംസകൾ നേർന്നു. വെസ്റ്റ്‌ എളേറി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗിരിജ മോഹൻ അധ്യക്ഷത വഹിച്ചു.താലൂക്ക് ലീഗൽ സെർവ്വിസസ് കമിറ്റി സെക്രട്ടറി പി വി മോഹനൻ സ്വാഗതവും പാര ലീഗൽ വളന്റീർ മഹേശ്വരി കെ നന്ദിയും പറഞ്ഞു. പരിപാടിക്ക് കുടുംബശ്രീയുടെ എല്ലാവിധ സഹായ സഹകരണവും ഉണ്ടായിരുന്നു



No comments