Breaking News

ചായ്യോത്തിൻ്റെ മണ്ണിൽ നടക്കുന്ന റവന്യു ജില്ലാ സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം സിനിമാതാരം സുരാജ് വെഞ്ഞാറമൂട് നിർവ്വഹിച്ചു


വെളളരിക്കുണ്ട്: നവംബർ 28 മുതൽ ഡിസംബർ 2 വരെ ജി എച്ച് എസ് എസ് ചായ്യോത്ത് നടക്കുന്ന കാസർകോട് റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി. ബളാലിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം സുരാജ് വെഞ്ഞാറമൂട് ആണ് പ്രകാശനകർമ്മം നിർവഹിച്ചത്. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഏറ്റുവാങ്ങി. ചായോത്ത് നടക്കുന്ന കൗമാര കലോത്സവത്തിന് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നു. ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പി.വി ചന്ദ്രൻ, പിടിഎ പ്രസിഡണ്ട് ഭരതൻ കെ വി, ഹെഡ്മാസ്റ്റർ എൻ അജയകുമാർ ,സജയൻ എ തുടങ്ങിയവർ പങ്കെടുത്തു. വിനോദ് പെരളം ആണ് ലോഗോ തയ്യാറാക്കിയത്



No comments