Breaking News

മലയോരം 'മദനോത്സവ' ലഹരിയിൽ.. ആദ്യ സിനിമാ ചിത്രീകരണത്തെ ആവേശത്തോടെ ഏറ്റെടുത്ത് ബളാൽ,വെള്ളരിക്കുണ്ട് നിവാസികൾ

വെള്ളരിക്കുണ്ട്: മലയോര പ്രദേശത്ത് ആദ്യമായി നടക്കുന്ന സിനിമാ ചിത്രീകരണത്തെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ജനങ്ങൾ. സുഗമമായ സിനിമാ ചിത്രീകരണത്തിന്  പ്രദേശവാസികളുടെ നിർലോഭമായ പിന്തുണയും സഹായവും ലഭിക്കുന്നുണ്ട്.

ഇഷ്ട താരത്തെ ഒരു നോക്ക് കാണാനും സിനിമാ ചിത്രീകരണം കൗതുകത്തോടെ വീക്ഷിക്കാനും ആളുകൾ വന്നു പോകുന്നുണ്ട്. സിങ്ക് സൗണ്ട് റെക്കോർഡിംഗ് ആയതിനാൽ പുറമെ നിന്നുള്ള ശബ്ദങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് ചിത്രീകരണം നടത്തുന്നത്. ബളാൽ പ്രധാന ലൊക്കേഷൻ ആയി തിരഞ്ഞെടുക്കാൻ പ്രദേശവാസി കൂടിയായ സിനിമാ പ്രവർത്തകൻ രാജേഷ് അഴീക്കോടൻ്റെ ഇടപെടലും സഹായവുമുണ്ടായിരുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രം "മദനോത്സവം" കാസർകോട് ജില്ലക്കാരൻ കൂടിയായ സുധീഷ് ഗോപിനാഥ് ആണ് സംവിധാനം ചെയ്യുന്നത്. ഒട്ടേറെ സിനിമകളിൽ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ചതിൻ്റെ അനുഭവ പരിചയം കൈമുതലാക്കിയാണ് സുധീഷ് തൻ്റെ ആദ്യ സിനിമ അണിയിച്ചൊരുക്കുന്നത്. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥ. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് സിനിമകളുടെ സംവിധായകനായ രതീഷ് ബാലകൃഷ്‌ണ പൊതുവാളിന്റെ  ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മദനോത്സവത്തിൽ സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുൺ, രാജേഷ് മാധവൻ, മനോജ് കെ.യു, രഞ്ജി കാങ്കോൽ (ഇരുവരും തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), പി.പി കുഞ്ഞികൃഷ്ണൻ, രാകേഷ് ഉഷാർ, രാജേഷ് അഴീക്കോടൻ (മൂവരും 'ന്നാ താൻകേസ്കൊട്' ഫെയിം),

സ്വാതിദാസ് (തല്ലുമാല ഫെയിം), ചന്ദ്രിക മടിക്കൈ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു, കൂടാതെ കുഞ്ഞികൃഷ്ണൻ പണിക്കർ, സുധീർ (ഇരുവരും ന്നാ താൻ കേസ് കൊട് ഫെയിം), അമ്മിണി ചന്ദ്രാലയം, ദിവാകരൻ വിഷ്ണുമംഗലം, ഹരിദാസ് കുണ്ടംകുഴി (രണ്ട്), അനീഷ് കുറ്റിക്കോൽ (തിങ്കളാഴ്ച്ച നിശ്ചയം) തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബളാൽ, വെള്ളരിക്കുണ്ട്, പരപ്പ, രാജപുരം, കൂർഗ്, മടിക്കേരി എന്നീ സ്ഥലങ്ങളിൽ ആണ് പ്രധാന ലൊക്കേഷൻ.

സൂപ്പർ ഹിറ്റായി മാറിയ "ന്നാ താൻ കേസ് കൊട്' സിനിമയുടെ പ്രധാന അണിയറ പ്രവർത്തകർ ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മദനോത്സവം'.

"കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിൻ സൂചി" എന്ന മദനോത്സവത്തിന്റെ ടീസർ സോംഗ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പരിചയപ്പെടാം: കഥ ഇ.സന്തോഷ് കുമാർ, തിരക്കഥ രതീഷ് ബാലകൃഷ്ണ പൊതുവാൾ, ക്യാമറ ഷെഹ്നാദ് ജലാൽ, ക്രിയേറ്റിവ് പ്രൊഡ്യൂസർ ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റർ വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റോ സേവിയർ, ഗാനരചന വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, ആർട്ട് ഡയറക്റ്റർ കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ ഫോണിക്സ്പ്രഭു, വസ്ത്രാലങ്കാരം മെൽവി.ജെ, മേക്കപ്പ് ആർ.ജി.വയനാടൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അഭിലാഷ് എം.യു, അസോസിയേറ്റ് ഡയറക്ടർ അജിത് ചന്ദ്ര, രാകേഷ് ഉഷാർ. അസി.ഡയറക്ടേർസ് ഗോകുൽനാഥ്, പ്രമോദ് ശിവൻ, രമിത് കുഞ്ഞിമംഗലം. ചീഫ് അസോസിയേറ്റ് ക്യാമറ സൗരിനാഥ്, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്‌ണൻ, സ്പോട്ട് എഡിറ്റർ ടിജു സിറിയക്, ഡിസൈൻ അറപ്പിരി വരയൻ, പ്രൊഡക്ഷൻ മാനേജർ രാഹുൽ, എൽദോസ് രാജു. ലൊക്കേഷൻ മാനേജർ കൃഷ്ണൻ കോളിച്ചാൽ, ചന്ദ്രു വെള്ളരിക്കുണ്ട്. പി ആർ ഓ പ്രതീഷ് ശേഖർ.

Report: Chandru Vellarikkund



No comments