Breaking News

ചിറ്റാരിക്കാൽ -ഭീമനടി റോഡ് നിർമ്മാണം ; എൽ ഡി എഫ് എളേരി ഏരിയാക്കമ്മിറ്റി ഭീമനടിയിൽ വിശദീകരണ യോഗം നടത്തി


ഭീമനടി: ഭീമനടി- ചിറ്റാരിക്കാൽ റോഡിൻ്റെ നവീകരണ നിർമ്മാണങ്ങൾ വൈകിയത് സംബന്ധിച്ച് എൽ ഡി എഫ്  എളേരി ഏരിയാക്കമ്മിറ്റി ഭീമനടിയിൽ വിശദീകരണ യോഗം നടത്തി.

ഇന്നലെ വൈകിട്ട് 5 മണിക്ക് നടന്ന യോഗം തൃക്കരിപ്പൂർ എം.എൽ എ രാജഗോപാലൻ എം. ഉദ്ഘാടനം ചെയ്തു. ചില സ്ഥാപിത താല്പര്യക്കാർ എൽ .ഡി .എഫിനെയും കേരള സർക്കാരിനെയും കരിവാരിത്തേക്കാൻ  ഗൂഢശ്രമങ്ങൾ നടത്തുന്നതായി യോഗത്തിൽ പ്രസംഗിച്ചവർ കുറ്റപ്പെടുത്തി.

പി.കെ. മേഹനൻ അധ്യക്ഷത വഹിച്ചു - പി ആർ ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. 

ടി.കെ. സുകുമാരൻ , എ. അപ്പുക്കുട്ടൻ, ടി.പി. തമ്പാൻ ,സി.ജെ. സജിത്ത്, കെ.എസ്. സ്കറിയ ,ജോർജുകുട്ടി തോമസ് മാടപ്പള്ളി , കെ.പി.സഹദേവൻ, ജോസ് പേണ്ടാനം ,ഇ.പി..സുരേശൻ  എന്നിവർ പ്രസംഗിച്ചു


കെ.പി. സതീഷ് ചന്ദ്രന്റെ പ്രസ്താവന

ഭീമനടി - ചിറ്റാരിക്കാൽ റോഡ്



1957 ലെ ഇ.എം.എസ്സ് സർക്കാർ കാലത്ത് ഗതാഗത യോഗ്യമാക്കുന്നതിന് തുടക്കം കുറിച്ച നീലേശ്വരം ചിറ്റാരിക്കൽ റോഡ് മുതൽ പിന്നീട് ആധുനികമായ നിരവധി മെക്കാഡം റോഡുകളും വിസ്മയകരമായ മലയോര ഹൈവേയും അവികസിത ഗ്രാമങ്ങളുടെ ഗതാഗത സ്വാതന്ത്ര്യത്തിന് വഴി തുറന്ന നിരവധി പാലങ്ങളും ഒരു തലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയ എളേരിത്തട്ട് ഗവൺമെന്റ്  കോളേജും, നിരവധി പ്ലസ്ടു കോഴ്സുകളും കോടികൾ ചെലവഴിച്ച മിനി സിവിൽ സ്റ്റേഷനും സ്കൂൾ കെട്ടിടങ്ങളും ഉൾപ്പെടെ വെസ്റ്റ് എളേരി ,ഇസ്റ്റ് എളേരി,  ബളാൽ തുടങ്ങിയ മലയോര മേഖലയിൽ ഇന്ന് കാണുന്ന വികസന നേട്ടങ്ങളിൽ ബഹുഭൂരിപക്ഷവും ലഭിക്കുന്ന വോട്ടിന്റെ എണ്ണം പരിഗണിക്കാതെ LDF സർക്കാറുകളാണ് സാക്ഷാൽക്കരിച്ചെതെന്ന സത്യം ആർക്കാണറിഞ്ഞു കൂടാത്തത്. 


ഈ കാര്യം തിരിച്ചറിയുന്ന ഒരാൾക്കും  മനുഷ്യചങ്ങലക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കാനാവില്ല. ഏത് സർക്കാരായാലും, മന്ത്രിമാർക്കോ MLA മാർക്കോ റോഡിന്റെ കോൺടാക്റ്റർ പണി ഏറ്റെടുക്കാനാവില്ല.


 മലയോരത്തിന്റെ വികസനത്തിൽ വൻ കുതിപ്പാവുന്ന 100 കോടിയുടെ മെഗാ റോഡ് പദ്ധതി നിർമാണം തടസ്സപ്പെട്ടത് ജനങ്ങൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നു എന്നത് ശരി തന്നെ. 


അത് മറികടക്കാനുള്ള ഇച്ഛാശക്തി LDF സരക്കാറിനും ജനങ്ങൾ തെരഞ്ഞെടുത്ത MLA ക്കും ഉണ്ട്. 


അതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന വരുടെ  ചങ്ങലയിൽ ജനങ്ങൾ കുടുങ്ങില്ല.


(കെ പി സതീഷ്ചന്ദ്രൻ, എൽഡിഎഫ് ജില്ലാ കൺവീനർ).

No comments