ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവം; എൽ.പി, യു.പി വിഭാഗങ്ങളിൽ വെള്ളരിക്കുണ്ടിൻ്റെ മുന്നേറ്റം.. നിർമ്മലഗിരി എൽ.പി സ്ക്കൂൾ 60 പോയൻ്റും, സെൻ്റ് ജോസഫ് യു .പി സ്ക്കൂൾ 71 പോയൻ്റും നേടി മുന്നിൽ
വെള്ളരിക്കുണ്ട്: പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവത്തിൽ ചരിത്രവിജയവുമായി നിർമ്മലഗിരി എൽ പി സ്കൂൾ വെള്ളരിക്കുണ്ടിന്റെ മുന്നേറ്റം. പിന്നിട്ട 12 ഇനങ്ങളിൽ 9 ഇനങ്ങളിലും എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനവും 3 ഇനങ്ങളിൽ എ ഗ്രേഡ് ഓടെ രണ്ടാം സ്ഥാനവും നേടി 60 പോയിന്റുമായി ഈ വിദ്യാലയം വിജയ കുതിപ്പിലാണ്. വെള്ളരിക്കുണ്ടിന്റെ മുത്തശ്ശി വിദ്യാലയം എന്നറിയപ്പെടുന്ന വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂളിന്റെ ഈ വിജയ കുതിപ്പ് മലയോരത്തിന് തന്നെ ഏറെ അഭിമാനമായി തീരുകയാണ്. ഇനി ഒരു മത്സരം മാത്രം ബാക്കി നിൽക്കെ 60 പോയിന്റുമായി നിർമ്മലഗിരി എൽ പി സ്കൂൾ ഏറെ മുന്നിലെത്തിയത് ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നു.
യു പി വിഭാഗത്തിലും വെള്ളരിക്കുണ്ടിൻ്റെ മുന്നേറ്റം. വെള്ളരിക്കുണ്ട് കരുവുള്ളടുക്കം സെൻ്റ് ജോസഫ് യു പി സ്ക്കൂൾ 71 പോയൻ്റുമായി മുന്നിലാണ്.
പരപ്പ, സ്കൂളിൽ വെച്ച് നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവത്തിൽ ഇന്നലെ വൈകുന്നേരം വരെയുള്ള പോയിന്റ് നില
ഓവറോൾ
1 - പരപ്പ - 579 പോയിന്റ്
2- ചായ്യോം - 421
HSS
1- ചായ്യോം - 157
2- പരപ്പ - 105
HS
1- ചായ്യോം - 149
2 - St Marys ചിറ്റാരിക്കൽ - 144
UP
1- കരുവള്ളടുക്കം - 71
2 - SNDP കടുമേനിC - 66
LP
1 - നിർമലഗിരി LP വെള്ളരിക്കുണ്ട് - 60
2- St.Thomas തോമാപുരം - 53
HS സംസ്കൃതം
1 - വരക്കാട് - 61
2- പരപ്പ - 57
UP സംസ്കൃതം
1- SKGM കുമ്പളപ്പള്ളി - 71
2- SNDP കടുമേനി - 67
LP അറബി
1 - SNDP കടുമേനി - 43
2- അൽബുക്കാരിയ കുന്നും കൈ - 49
UP അറബി
1 - AUPS കു ന്നും കൈ - 59
2 - പരപ്പ - 57
HS അറബി
1 - പരപ്പ - 88
2- വരക്കാട് - 57
No comments