Breaking News

'വിവാഹിതയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ല'; റദ്ദാക്കി ഹൈക്കോടതി


കൊച്ചി: വിവാഹിതയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. വിവാഹിതയായ യുവതിക്ക് ആ ബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹത്തിന് നിയമസാധുതയില്ലെന്നിരിക്കെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. A


ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റതാണ് ഉത്തരവ്. പുനലൂര്‍ പൊലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ വെച്ച് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവാവും യുവതിയും പരിചയപ്പെട്ടത്. ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുകയായിരുന്ന യുവതിയുടെ വിവാഹമോചന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഹര്‍ജിക്കാരനുമായി അടുപ്പത്തിലാകുകയും ഉഭയകക്ഷി സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന മൊഴി. വിവാഹം കഴിക്കുമെന്ന ഉറപ്പിലായിരുന്നു ഇതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രഥമവിവര മൊഴി അനുസരിച്ച് പീഡനകേസ് നിലനില്‍ക്കില്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു.

No comments