Breaking News

ഹൊസ്ദുർഗ് എം എൽ എ ഇ.ചന്ദ്രശേഖരന് സി.പി.ഐ അസി.സെക്രട്ടറി ചുമതലയും ..


വെള്ളരിക്കുണ്ട് :കാഞ്ഞങ്ങാട് എം.എൽ.എ.യും സി.പി.ഐ.യുടെ കാസറഗോഡ് ജില്ലയിലെ തലമുതിർന്ന നേതാവുമായ ഇ.ചന്ദ്രശേഖരൻ സി.പി.ഐ.യുടെ സംസ്ഥാന അസി.സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പി പി സുനീറും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്

തിരുവനന്തപുരത്ത് ചേര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.  സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി.ആര്‍ രാജേന്ദ്രന്‍, ജി ആര്‍ അനില്‍, കെ കെ അഷ്റഫ്, കമല സദാനന്ദന്‍, സി കെ ശശിധരന്‍, ടി വി ബാലന്‍ എന്നിവരാണവർ

മലയോരമേഖലയിൽ ജനങ്ങൾ ഏറെ ഇഷ്ടപെടുന്ന നേതാവ് കൂടിയായ ഇ ചന്ദ്രശേഖരൻ പാർട്ടിയുടെ ഉന്നതപദവിയിൽ എത്തുമ്പോൾ മലയോരമേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ എംഎൽ എ പദവിക്ക് പുറമെ പാർട്ടിയുടെ ഉന്നതപദവിയും സഹായകരമാകുമെന്നാണ് മലയോര ജനതയുടെ പ്രതീക്ഷ. ഇതിന് പുറമെ സിപിഐ ജില്ലാ സെക്രട്ടറിയായി നിയമിതനായ സി പി ബാബുവും മലയോരമേഖലയിൽ നിന്നാണ്. ഇതും ജനങ്ങളുടെ പ്രതീക്ഷകൾക്ക് ചിറകേകുന്നു.

No comments