'മെഡിസെപ്പ് അപാകതകൾ അടിയന്തരമായി പരിഹരിക്കുക': കെ.എസ്.എസ്.പി.എ മണ്ഡലം സമ്മേളനം വെള്ളരിക്കുണ്ടിൽ നടന്നു
വെള്ളരിക്കുണ്ട്: മെഡിസെപ്പ് അപാകതകൾ അടിയന്തരമായി പരിഹരിക്കുക, ക്ഷാമാശ്വാസ-പെൻഷൻ പരിഷ്കരണ കുടിശ്ശിഖകൾ ഉടൻ വിതരണം ചെയ്യുക, പരപ്പയിൽ സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകിയ സ്ഥലത്ത് ബസ്സ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ കെ എസ് എസ് പി എ കിനാനൂർ കരിന്തളം മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ടിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഇ .ടി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു .ജി മുരളീധരൻ ,പി എ ജോസഫ്, കെ ജെ തോമസ്, റ്റി സി ചാക്കോ, സി എ ജോസഫ്, ജനാർദ്ദനൻ പി, സി വി ബാലകൃഷ്ണൻ, റോസമ്മ ചാക്കോ, ഇ എം മത്തായി, സി നാരായണൻ, ജോർജ്ജ് വി. തോമസ്, വേണുഗോപാൽ, സിൽബി മാത്യു, ബെൻസി ജോസഫ്, അന്നക്കുട്ടി പാലക്കുടി എന്നിവർ പ്രസംഗിച്ചു.
No comments