ഭീമനടി കാലിക്കടവ് പാലം നിർമ്മാണം ഉടൻ ആരംഭിക്കും ; എം രാജാഗോപാലൻ എംഎൽ എ
ഭീമനടി : ഏറെക്കാലമായുള്ള ഭീമനടി കാലിക്കടവ് നിവാസികളുടെ ആവശ്യങ്ങളിലൊന്നായ കാലികടവ് പാലം നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാൽ. ഫേസ്ബുക്ക് കുറിപ്പിൽ കൂടിയാണ് വ്യക്തമാക്കിയത്. നടപടിക്രമങ്ങൾ നേരത്തെതന്നെ പൂർത്തീകരിച്ചിരുന്നെങ്കിലും എഗ്രിമെന്റ് വെക്കുന്നതിലുള്ള കാലതാമസം മൂലം പദ്ധതി നീണ്ടുപോകുകയായിരുന്നു. തുടർന്ന് നടന്ന ചർച്ചയിലാണ് പാലം പണി കാലതാമസം കൂടാതെ പൂർത്തിയാക്കാൻ ധാരണയായത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം... 👇
ഭീമനടി-കാലികടവ്പാലം നിർമ്മാണം ഉടൻ ആരംഭിക്കും....
27/8/2022 ന് ചേർന്ന 35 മത് ടെൻഡർ അപ്രൂവൽ കമ്മിറ്റി ഭീമനടി കാലിക്കടവ് പാലത്തിന്റെ ഫിനാൻഷ്യൽ ബിഡ് അപ്പ്രൂവ് ചെയ്തിരുന്നു.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എഗ്രിമെന്റ് വെക്കുന്നതിന് കാലതാമസം നേരിടുന്ന പശ്ചാത്തലത്തിൽ സീസൺ നഷ്ട പ്പെടാതെ പ്രവർത്തി മുന്നോട്ടു കൊണ്ടുപോകണമെന്ന് കെ.ആർ.എഫ്.ബി. പ്രൊജക്റ്റ് ഡയറക്ടർ ശ്രീമതി ഡിങ്കിയുമായി നടത്തിയ ചർച്ചയിൽ ഞാൻ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് ഡയറക്ടർ എക്സിക്യൂട്ടീവ് എൻജിനീയർക്ക് രേഖാമൂലം നിർദ്ദേശം നൽകുകയും എക്സിക്യൂട്ടീവ് എഞ്ചിനീയർ കരാറുകാരനോട് പ്രവർത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ദീർഘ നാളെത്തെ കാത്തിരിപ്പ് ഇതോടെ വിരാമമിടുകയാണ്....
ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ നേരത്തെ പറഞ്ഞിരുന്നുവല്ലോ ( https://m.facebook.com/story.php?story_fbid=558137485773051&id=100047304126788 )
സസ്നേഹം
എം. രാജാഗോപാലൻ MLA
No comments