പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ എസ്ടിയു നേതാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു
നീലേശ്വരം : മദ്രസ വിദ്യാർഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മുസ്ലിം ലീഗ് പ്രവർത്തകനെതിരെ നീലേശ്വരം പൊലീസ് പോക്സോ കുറ്റംചുമത്തി കേസെടുത്തു. തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന മലപ്പുറം സ്വദേശി ഇസ്മായിൽ കബർദാറാണ് (60) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്.
മൊബൈൽ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ചായിരുന്നു പീഡനം. ഒക്ടോബർ 30, 31 നവംബർ 1,2 തീയതികളിലായാണ് കേസിനാസ്‌പദമായ സംഭവം. കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരമറിച്ചതിനെ തുടർന്ന് നീലേശ്വരം പൊലീസ് കേസെടുത്തു.
No comments