Breaking News

പള്ളിക്കര കടപ്പുറം സ്വദേശിയായ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു


പള്ളിക്കര കടപ്പുറത്ത് നിന്നും മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളി കടലില്‍ വീണ് മരിച്ചു. ബേക്കല്‍ രാമഗുരു നഗറിലെ പാഞ്ചാലി സ്വാമിക്കുട്ടിയുടെ മകന്‍ ഗോപാലനാണ് (55) മരിച്ചത്. വലയിടുന്നതിനിടെ വെള്ളത്തിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെയായിരുന്നു അപകടം. ഗീതയാണ് ഭാര്യ. ദീപ, ഗീതു, നിഖില എന്നിവര്‍ മക്കളാണ്.


No comments