Breaking News

പൂടംകല്ലിലെ താലൂക്ക് ആശുപത്രി ഇനിമുതൽ 'വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാന ആശുപത്രി ' പേര് മാറ്റി സർക്കാർ ഉത്തരവ്


വെള്ളരിക്കുണ്ട് : പനത്തടി പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ പേര് ഇനി മുതൽ " വെള്ളരിക്കുണ്ട് താലൂക്കാശുപത്രി " എന്നറിയപ്പെടും.പുനർനാമകരണം ചെയ്തു ഉത്തരവിറക്കി സർക്കാർ. നേരത്തെ പനത്തടി താലൂക്ക് ആശുപത്രി കള്ളാർ എന്നപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇതു മൂലം വിദൂരദിക്കിൽ നിന്നും വരുന്നവർക്ക് ആശയകുഴപ്പം ഉണ്ടാകുന്നതുമൂലമാണ് പുതിയ നടപടി. നേരത്തെ താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ സ്ഥിതി ചെയ്യുന്ന പ്രാഥമികരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തേണ്ടതായിരുന്നുവെങ്കിലും. പനത്തടി കള്ളാർ മേഖലകളിലെ ജനങളുടെ ആവശ്യം കണക്കിലെടുത്തു പൂടംകല്ലിൽ സ്ഥിതി ചെയ്യുന്ന പനത്തടി സാമൂഹികാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുകയായിരുന്നു.പിന്നീട് വെള്ളരിക്കുണ്ടിലെ പ്രാഥമിക ആരോഗ്യകേന്ദ്രം ബ്ലോക്ക് കുടുബരോഗ്യകേന്ദ്രമാക്കി ഉയർത്തി .ഇനി വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി അനേഷിച്ചു ജനങ്ങൾ വെള്ളരിക്കുണ്ടിൽ വരുമോ എന്നാണ് നാട്ടുകാരുടെ സംസാരം 



No comments