Breaking News

ബളാൽ പഞ്ചായത്തിലെ ആയിരം വീടുകളിൽ ജൈവ പച്ചക്കറി തോട്ടം ഒരുങ്ങുന്നു പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്തിലെ 1000 വീടുകളിൽ ജൈവ പച്ചക്കറിതോട്ടം ഒരുങ്ങുന്നു. 

ജനകീയആസൂത്രണ പദ്ധതി പ്രകാരം കൃഷി ഭവൻ മുഖേന ഒരുങ്ങുന്ന പച്ചക്കറിതോട്ടത്തിലേക്കുള്ള ഹൈബ്രീഡ് പച്ചക്കറി തൈകൾ വിടുകളിലേക്ക് എത്തിച്ചു തുടങ്ങി.

2022-23 വർഷത്തെ ജനകീയആസൂത്രണ പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപയാണ് പഞ്ചായത്ത്‌ ജൈവ പച്ചക്കറി തൊട്ടനിർമ്മാണത്തിനായിമാറ്റി വെച്ചത്.പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, കാബേജ്. ക്ളോറിഫ്‌ളവർ, പയർ തുടങ്ങിയവയുടെ  അത്യുൽപ്പാദനശേഷിയുള്ള പച്ചക്കറി തൈകളാണ് കർഷകർക്ക് നൽകുന്നത്.

പഞ്ചായത്തിലെ പതിനാറ് വാർഡുകളിലായി ആയിരം വീടുകളിൽ പച്ചക്കറിതോട്ടം ഒരുക്കുന്ന പദ്ധതി പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.സ്ഥിരം സമിതി അംഗം  അലക്സ് നെടിയകാലയിൽ അധ്യ ക്ഷതവഹിച്ചു. കൃഷിഓഫീസർ എസ്. രമേഷ് കുമാർ പദ്ധതി വിശദീകരിച്ചു.

No comments