Breaking News

വിനോദസഞ്ചാരികൾക്ക്‌ ഭീഷണിയായി റാണിപുരത്ത്‌ വീണ്ടും കാട്ടാനയിറങ്ങി


രാജപുരം : റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിൽ വീണ്ടും കാട്ടാന ഇറങ്ങി. കൃഷി വ്യാപകമായി നശിപ്പിച്ചു. ഇതോടെ കാട്ടാനശല്യം വീണ്ടും രൂക്ഷമായി. കഴിഞ്ഞദിവസം റാണിപുരത്തെ ഗ്രീന്റ്‌ലാൻഡ്‌ ഉടമ കെ എം ജോൺ കണിയാംപറമ്പിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. തെങ്ങിൻ തൈകൾ ഉൾപ്പെടെ നശിപ്പിച്ചു. നൂറുകണക്കിന് സഞ്ചാരികൾ വന്നുപോകുന്ന വിനോദ സഞ്ചാരകേന്ദ്രത്തിൽ കാട്ടാനയിറങ്ങിയത് സഞ്ചാരികൾക്ക് ഭീഷണിയായി. കാട്ടാന സാധാരണ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തുന്നത് കുറവായിരുന്നു.
കൂട്ടത്തോടെയെത്തുന്ന ആനകൾ റാണിപുരം പ്രദേശത്തെ വനത്തിനകത്ത്‌ തമ്പടിക്കുകയാണ്. രാത്രി യോടെ ആന ജനവാസകേന്ദ്രത്തിലേക്കെത്തുന്നു. വിനോദസഞ്ചാരകേന്ദ്രത്തിലെ ആന ശല്യം വനംവകുപ്പ് ജാഗ്രതോടെയാണ് നിരീക്ഷിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക്‌ അപകടമില്ലാതെ ആനയെ ഉൾക്കാട്ടിലേക്ക് ഓടിക്കുന്നതിനുള്ള ശ്രമം വനംവകുപ്പ് തുടങ്ങി. ഇതിനായി വനംവകുപ്പിന്റെ ഉദ്യോഗസ്ഥന്മാരെയും വാച്ചർമാരെയും നിയമിച്ചു. ആനശല്യം രൂക്ഷമായ പ്രദേശത്ത് കഴിഞ്ഞദിവസം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി ശേഷപ്പയുടെ നേതൃത്വത്തിൽ വനപാലകർ സന്ദർശിച്ചു.


No comments