എസ് ടി മോർച്ചയുടെ ആഭിമുഖ്യത്തിൽ പരപ്പയിൽ ബിർസാമുണ്ഡ, തലയ്ക്കൽ ചന്തു അനുസ്മരണയോഗം നടന്നു
പരപ്പ: റേഷന്‍കട വഴി വിതരണം ചെയ്യുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗുണഭോക്താക്കള്‍ക്ക് കഴിഞ്ഞ കുറച്ചു മാസങ്ങളോളമായി വിതരണം ചെയ്യുന്നത് പച്ചരി മാത്രമാണ്. ഇതുമാറ്റി പുഴുക്കലരി കൂടുതല്‍ വിതരണം ചെയ്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് എസ് ടി മോര്‍ച്ച പരപ്പയില്‍ ചേര്‍ന്ന ബിര്‍സാമുണ്ഡ, തലയ്ക്കല്‍ ചന്തു അനുസ്മരണയോഗം ആവശ്യപ്പെട്ടു. കാലാ കാലങ്ങളായി പുഴുക്കലരി മാത്രം കഴിച്ച് ജീവിച്ച നിര്‍ദ്ധനരായ കുടുംബങ്ങള്‍ കുറച്ചു മാസങ്ങളോളമായി പച്ചരി കഴിക്കേണ്ട ഗതികേടിലാണ്. ഇതെല്ലാം സര്‍ക്കാരും, സപ്ലൈഓഫിസ് ജീവനക്കാരും തമ്മിലുള്ള ഒത്തുകളിയാണ്.റേഷന്‍കട ഉടമകളോട് അന്വേഷിക്കുമ്പോള്‍ പല കാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. അതുകൊണ്ട് എത്രയും വേഗത്തില്‍ പുഴുക്കലരി വിതരണം ചെയ്യുവാന്‍ തയ്യാറായില്ലെങ്കില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
എസ് ടി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എസ്. ടി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുകുമാരന്‍ യോഗം ഉദ്ഘാടനം ചെയ്തു. ബി ജെ പി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് രാഹുല്‍ പരപ്പ, വെള്ളരിക്കുണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത്, ബി ജെ പി ജില്ലാ കമ്മിറ്റി അംഗം പ്രമോദ് എന്നിവര്‍ സംസാരിച്ചു. എസ് ടി മോര്‍ച്ച വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് സനീഷ്‌കുമാര്‍ സ്വാഗതവും, എസ് ടി മോര്‍ച്ച വെള്ളരിക്കുണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ പരപ്പ നന്ദിയും പറഞ്ഞു

No comments