Breaking News

മാലോം നാടകോത്സവം 26ന്‌ തുടങ്ങും മാലോത്ത്‌ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിൽ ഡിസംബർ 30വരെ നാടകങ്ങൾ അരങ്ങേറും


വെള്ളരിക്കുണ്ട് : മാലോം യുവശക്തി ആ ക്ലബും, നാട്ടക്കൽ ഇ എം എസ് വായനശാലയും സംഘടിപ്പിക്കുന്ന അഖില കേരള നാടകോത്സവം 26ന് തുടങ്ങും. മാലോത്ത്‌ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിൽ 30വരെ നാടകങ്ങൾ അരങ്ങേറും. 26 വൈകിട്ട് ആറിന് സഹകരണ ഗ്യാരന്റി ബോർഡ് ചെയർമാൻ കെ പി സതീഷ്‌ ചന്ദ്രൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. 30ന് വൈകിട്ട്‌ സമാപനം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയവർ, നാടക പ്രവർത്തകർ,കർഷകർ, വിദ്യാഭ്യാസ പ്രവർത്തകർ, വ്യാപാരികൾ എന്നിവരെ ആദരിക്കും. എല്ലാ ദിവസവും രാത്രി ഏഴിന് നാടകം ആരംഭിക്കും. ചങ്ങനാശ്ശേരി അണിയറയുടെ ‘നാലുവരിപ്പാത', തൃശ്ശൂർ സദ്ഗമയുടെ ‘ഉപ്പ്', കായംകുളം സപര്യയുടെ ‘ചെമ്പൻകുതിര' കൊല്ലം കാളിദാസ കലാകേന്ദ്രയുടെ 'ചന്ദ്രികക്കുമുണ്ടൊരു കഥ', കൊല്ലം ആവിഷ്ക്കാരയുടെ‘ദൈവം തൊട്ട ജീവിതം' എന്നീ നാടകങ്ങൾ അരങ്ങിലെത്തും.


No comments