Breaking News

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ: ബി.ആർ. അംബേദ്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡിന് കരുണൻ സി.കെ അർഹനായി


നീലേശ്വരം: 28 വർഷത്തെ ജനസേവനത്തിന് അർഹതയ്ക്കുള്ള അംഗീകാരം.ഡൽഹിയിൽ വെച്ച് ഭാരതീയ ദളിത് അക്കാദമിയുടെ ഡോ: ബി.ആർ അംബേദ്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് കരുണൻ സി.കെ യ്ക്ക് ലഭിച്ചു. പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ ചൂരി കൊവ്വൽ ദേശത്ത് കുറവൻ കുഞ്ഞമ്പു എന്നവരുടെ മകനായ കരുണൻ സി.കെ സ്കൂൾ തലം മുതൽ നാട്ടിലെ നിരവധി കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണ്. ഏഴോളം ഭാഷകൾ അദ്ദേഹം സ്വായത്തമാക്കിയിരുന്നു. പൊതു സമൂഹത്തിനിടയിലെ കാരുണ്യ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, കലാ സംസ്കാരിക പ്രവർത്തനം, പട്ടികജാതി പട്ടികവർഗ്ഗ മറ്റു വിഭാഗത്തിൽപ്പെട്ടവർക്ക് ഗവൺമെന്റ് സഹായങ്ങൾ, സെക്രട്ടറിയേറ്റിലേയും നിയമസഭയിലേയും MLA മാരുടെ സഹായത്താലും നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിരന്തരം ആവശ്യങ്ങൾക്കായി ഇദ്ദേഹം പ്രവർത്തിക്കുന്നു. 15 വർഷത്തോളമായി ജില്ല പോലീസ് സ്പെഷൽ മൊബൈൽ സ്ക്വാഡ് മോണിറ്ററിംഗ് കമ്മറ്റിയംഗമായ ഇദ്ദേഹം ത്രിവേണി തീരം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ്.

No comments