Breaking News

വെള്ളരിക്കുണ്ട് താലൂക്കിലെ ഗ്രന്ഥശാലകൾക്ക് ലൈബ്രറി ഡിജിറ്റലൈസേഷൻ പരിശീലനം നൽകി


പരപ്പ  ബ്ലോക്ക്‌ പഞ്ചായത്ത്‌ 2022-23 വാർഷിക  പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന  സ്മാർട് ലൈബ്രറി -കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിന്യസിക്കൽ എന്ന പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട്  താലൂക്കിലെ, നിർദ്ദിഷ്ട യോഗ്യതകളുള്ളഗ്രന്ഥശാലകൾക്ക് ലൈബ്രറി ഡിജിറ്റലൈസേഷൻ സംബന്ധിച്ച്പരിശീലനം നൽകി

ജനുവരി 30-നകം തങ്ങളുടെ ഗ്രന്ഥശാലകൾഡിജിറ്റൽ ലൈബ്രറികളാക്കി മാറ്റാനുള്ള ആവേശത്തിലാണ് ലൈബ്രറികൾ ലിബ്കാറ്റ്സ്വതന്ത്ര സോഫ്റ്റ് വെയർ കൂട്ടായ്മ പ്രവർത്തകൻ നിതിൻ പരിശീലനം നൽകി . ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സോമൻ മാസ്റ്റർ സ്വാഗതവും ബാബു വി.എസ്.നന്ദിയുംപറഞ്ഞു

No comments