സംസ്ഥാന കേരളോത്സവത്തിൽ സംസ്ഥാന വടംവലി മത്സരത്തിൽ പുരുഷ, വനിതാ വിഭാഗത്തിൽ ചാമ്പ്യന്മാരായി കാസർഗോഡ്
കാഞ്ഞങ്ങാട് : കൊല്ലം എൽവി സ്റ്റേഡിയത്തിൽ കേരളോത്സവത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന വടംവലി മത്സരത്തിൽ പുരുഷ, വനിതാ വിഭാഗത്തിൽ കാസർകോട് ജില്ല ചാമ്പ്യന്മാരായി.
പുരുഷവിഭാഗത്തിൽ പാലക്കാടിനെയും വനിത വിഭാഗത്തിൽ തൃശൂരിനെയുമാണ് ജില്ലാ പരാജയപ്പെടുത്തിയത്.
പുരുഷ വിഭാഗത്തിൽ ചെഗുവേര ഒറ്റമാവുങ്കാലും വനിതാ വിഭാഗത്തിൽ പ്രവ്ദ കുറ്റിക്കോലുമാണ് ജില്ലക്കായി മത്സരിച്ചത്.
No comments