Breaking News

പരപ്പ വിവേകാനന്ദ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന വന്ദേ വിവേകാനന്ദം - 2023 നോട്ടീസ് പ്രകാശനം നടന്നു


പരപ്പ : വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് വിവേകാനന്ദ സാംസ്കാരിക വേദി പരപ്പ സംഘടിപ്പിക്കുന്ന വന്ദേ വിവേകാനന്ദം - 2023 ആഘോഷ പരിപാടികളുടെ നോട്ടീസ് പ്രകാശന കർമ്മം സംഘാടക സമിതി ചെയർമാൻ മധു വട്ടിപ്പുന്നയുടെ അധ്യക്ഷതയിൽ NRI സെൽ കാസർഗോഡ് ജില്ലാ കോർഡിനേറ്റർ സുഭാഷ് ബാബു അടിയോടി നിർവ്വഹിച്ചു. രവീന്ദ്രൻ പാലക്കിൽ സ്വാഗതവും, മധു ടി.വി നന്ദിയും രേഖപ്പെടുത്തി. ആഘോഷ പരിപാടികളുടെ ഭാഗമായി 2023 ജനുവരി 12 ന് പുഷ്പാർച്ചനയും, ജനുവരി 15 ന് സാംസ്കാരിക സമ്മേളനം, ആദരസഭ, ജില്ലാതല നാടൻ പാട്ട് മത്സരം തുടങ്ങി വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. പ്രശസ്ത സിനിമാ,സീരിയൽ താരം വിവേക് ഗോപൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. രാജേഷ് നാദാപുരം മുഖ്യ പ്രഭാഷണം നടത്തും.

No comments