Breaking News

വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന് ചെന്നടുക്കം ജി.എൽ.പി സ്കൂളിൽ തുടക്കമായി


ഭീമനടി: ഡിസംബർ 26 മുതൽ ജനുവരി ഒന്നു വരെയാണ്  സപ്തദിന സഹവാസ ക്യാമ്പ് നടക്കുന്നത്. ലഹരിവിരുദ്ധ പരിപാടികളാണ് ഈ വർഷത്തെ ക്യാമ്പിൻ്റെ മുഖ്യ ആശയം. ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി തെരുവ് നാടക അവതരണം, ഖില്ലാടി പാവനിർമ്മാണം, ലഹരിവിരുദ്ധ ക്യാൻവാസ് ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. നാടൻ ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുന്ന തേൻകനി, ഹരിത സംസ്കൃതി അടുക്കളത്തോട്ട നിർമ്മാണം, നിപുണം എന്ന പേരിലുള്ള പരിശീലന പരിപാടികൾ,  വയോജനങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കൽ, ആത്മഹത്യാ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതരീതിയും തൊഴിൽ സർഗ വൈഭവം എന്നിവ പരിചയപ്പെടുത്തുന്ന ഗ്രാമദീപിക, സന്നദ്ധമെന്ന പ്രഥമ ശുശ്രൂഷ ബോധവൽക്കരണം, കാലാവസ്ഥാ വ്യതിയാന ബോധവൽക്കരണം, ശാസ്ത്രഭിരുചി വളർത്തുന്നതിനുള്ള ഭാരതീയം എന്ന പ്രവർത്തനം, നേതൃത്വപരിശീലനം, പ്രസംഗ പരിശീലനം, വൈവിധ്യമാർന്ന ക്ലാസുകൾ സംഘടിപ്പിക്കൽ, വിവിധ നിർമാണപ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ എന്നിവ വെളിച്ചം 2022 എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പിനെ ഭാഗമായി നടത്തും. 


പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക  ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ റെമിമോൾ ജോസഫ് പതാക ഉയർത്തി. തുടർന്ന് വിളംബരജാഥയും തനത് പ്രവർത്തനങ്ങളും ട്രൈബൽ ലൈബ്രറി ഉദ്ഘാടനവും നടന്നു. ഉദ്ഘാടന സമ്മേളനം ഡോ.വി.ശിവദാസൻ എം. പി നിർവഹിച്ചു.  പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. വി രാജേഷ്  അധ്യക്ഷനായി. എൻ.എസ്.എസ് ജില്ലാ കൺവീനർ വി. ഹരിദാസ് വിശദീകരണം നടത്തി. 

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സി.വി. അഖില, മെമ്പമാരായ ടി. വി രാജീവൻ, ബിന്ദു മുരളീധരൻ, വരക്കാട് സ്കൂൾ പ്രധാനാധ്യാപിക പി.കെ നിഷ, പി.ടി.എ പ്രസിഡണ്ട് പത്രോസ് കുന്നേൽ,   സ്റ്റാഫ് പ്രതിനിധി സി. പ്രതീഷ് കുമാർ,  രതീഷ് ആമ്പിലാട്, ചെന്നടുക്കം  ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ബിജി കെ. മാത്യു, പി.ടി.എ പ്രസിഡണ്ട് എം. പി ഉഷീദ്കുമാർ,  ചെന്നടുക്കം എ.കെ.ജി വായനശാല സെക്രട്ടറി സി. വി ശശിധരൻ, പ്രിയദർശിനി വായനശാല സെക്രട്ടറി മാത്യു തോമസ്, സാമൂഹ്യ  പ്രവർത്തകരായ എം. കുഞ്ഞികൃഷ്ണൻ, എ. ബിജു, വി. അരവിന്ദാക്ഷൻ,  വളണ്ടിയർ ലീഡർ മാസ്റ്റർ പി.അനിരുദ്ധ്, പ്രോഗ്രാം ഓഫീസർ കെ.വി ലിനി 

എന്നിവർ സംസാരിച്ചു. തുടർന്ന്  പെരിങ്ങോം ഫയർ സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം 

നടത്തി. ചിറ്റാരിക്കാൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ക്ലാസെടുത്തു.

No comments