Breaking News

ലോകകപ്പ് വിജയം വെള്ളരിക്കുണ്ട് ഗാന്ധിഭവൻ കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ച് അർജൻ്റീന ഫാൻസ് പ്ലാച്ചിക്കര


വെള്ളരിക്കുണ്ട്: ലോകകപ്പ് ആവേശം തീരുന്നില്ല. പ്ലാച്ചിക്കര അർജന്റീന ഫാൻസ് നേതൃത്വത്തിൽ അർജന്റീന ലോകകപ്പ് ഫുഡ്ബോൾ കിരീടം ചൂടിയതിൻ്റെ വിജയാഘോഷ ഭാഗമായി ക്രിസ്തുമസ് ദിനത്തിൽ വെള്ളരിക്കുണ്ട് ഗാന്ധിഭവൻ ലവ് & കെയർ കുടുംബാഗംങ്ങൾക്കൊപ്പം ആഘോഷിച്ചു. അവരുടെ കൂടെ കേക്കു മുറിച്ചും , പാട്ട് പാടിയും , കഥകൾ പറഞ്ഞും ക്രിസ്തുമസ് ദിനത്തിലെ വിജയാഘോഷം വ്യത്യസ്തവും മാതൃകാപരവുമായി മാറ്റി. കൂടാതെ ക്രിസ്തുമസ്-ന്യൂ ഇയർ സമ്മാനമായി  അവശ്യ സാധനങ്ങളും ഭാക്ഷ്യധാന്യങ്ങളും കൈമാറിയാണ് പ്ലാച്ചിക്കര അർജൻ്റീന ഫാൻസ് പ്രവർത്തകർ മടങ്ങിയത്.



No comments