Breaking News

ആഘോഷരാവുകൾക്ക് വിട.. മാലോത്തെ മഹാമേള തളിർ 2023ന് സമാപനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് :  മലയോര ജനതയ്ക്ക് കാർഷിക അറിവുകൾ പകർന്നു നൽകിയും ആനന്ദത്തിൽ ആറാടിച്ചും തളിര് 2023 കൊടിയിറങ്ങി.

മാലോം  മഹാത്മാ ഗാന്ധി ചരിറ്റബിൾ ട്രസ്റ്റ് നടത്തിവന്ന തളിർ കാർഷിക മേളയുടെ സമാപന സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം  ചെയ്തു. സംഘാടക സമിതി ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസൽ മുഖ്യാഥിതിയായി, മനോജ്  തോമസ്, വി.ജെ. ആൻഡ്രൂസ്, ബാബു കോഹിനൂർ, മധു ബാലൂർ, ടി.പി. തമ്പാൻ, സി.പി. ബാബു ,  ചാക്കോ തെന്നി പ്ലാക്കൽ, ടി.എം.ബഷീർ, എൻ. മധു , തോമസ് ചെറിയാൻ, ലിൻസി, മാർട്ടിൻ ജോർജ് എന്നിവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരേയും മേളയിൽ മികച്ച കാർഷിഉൽപ്പന്നങ്ങൾ എത്തിച്ച കർഷകരേയും ചടങ്ങിൽ ആദരിച്ചു.

No comments