Breaking News

നാഷണൽ മീറ്റിന് യോഗ്യത നേടിയ രഞ്ജിത് ബേഡകത്തെ കേരള വനവാസി വികാസ കേന്ദ്രം അനുമോദിച്ചു


കുറ്റിക്കോൽ : സ്റ്റേറ്റ് മലയാളി മാസ്റ്റേഴ്സ് ഹാമർ ത്രോ, ഷോട്ട്പുട്ട്, ജാവലിൻ ത്രോ എന്നിവയിൽ സ്വർണ്ണ മെഡലും 4x400 മീറ്റർ DC റിലേ യിൽ ബ്രോൺസ് മെഡലും നേടി നാഷണൽ മീറ്റിന് യോഗ്യത നേടിയ രഞ്ജിത് ബേഡകത്തെ കേരള വനവാസി വികാസ കേന്ദ്രം  അനുമോദിച്ചു. രാഷ്ട്രിയ സ്വയം സേവക സംഘം ജില്ല സമ്പർക്ക പ്രമുഖ് ശ്രീ.വി.കെ.സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ കണ്ണൂർ വിഭാഗ് ഹിത രക്ഷ പ്രമുഖ് ശ്രീ ഷിബു പാണത്തൂർ പൊന്നാടയണിയിച്ചു. ജില്ല സെക്രട്ടറി ശ്രീ. സി.പി.രാമൻ, കാറഡുക്ക ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ ശ്രീ. ഗോപാലൻ കൊളം, മണി ചെമ്പക്കാട്, അശോകൻ കുറ്റിക്കോൽ, ഗ്രാമീണ പഠന കേന്ദ്രം ടീച്ചർമാരായ ശ്രീദേവി, രേണുക എന്നിവർ സംബന്ധിച്ചു.കേരള വനവാസി വികാസ കേന്ദ്രം കാറഡുക്ക ബ്ലോക്ക് പ്രസിഡണ്ട് കൂടിയായ രഞ്ജിത്തിന്റെ ഈ നേട്ടം സംഘടനയ്ക്കും വനവാസി സമൂഹത്തിനും അഭിമാനവും മുതൽ കൂട്ടുമാണെന്ന് ശ്രീ. രഞ്ജിത്തിനെ പൊന്നാടയണിയിച്ചു കൊണ്ട് കണ്ണൂർ വിഭാഗ് ഹിതപ്രമുഖ് ശ്രീ. ഷിബു പാണത്തൂർ പറഞ്ഞു.

No comments