Breaking News

കിനാനൂർ-കരിന്തളം പഞ്ചായത്ത് വികസന സെമിനാർ കോയിത്തട്ട കുടുംബശ്രീ ഹാളിൽ നടന്നു


കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്ത് 2023 - 2024 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ കോയിത്തട്ട കുടുംബശ്രി ഹാളിൽ നടന്നു.

പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.വി. ചന്ദ്രൻ സി.എച്ച്. അബ്ദുൾ നാസർ ഷൈ ജമ്മ ബെന്നി. ഉമേശൻ വേളൂർ കെ.വി.ബാബു, പാറക്കോൽ രാജൻ. കെ.പി.നാരായണൻ. എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.യു. ഷീല . സ്വാഗതവും കെ.വി. അജിത് കുമാർ നന്ദിയും പറഞ്ഞു ലൈഫ് ഭവന പദ്ധതിയിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിനും അതി ദരിദ്രർക്കുമുള വീട്ടിന്റെ ഗഡുവും വിതരണം ചെയ്തു




No comments