പ്ലാച്ചിക്കര ശ്രീ ദണ്ഡിയങ്ങാനത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച ഊട്ടുപുര സമർപ്പണം നടത്തി തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാൽ ഊട്ടുപുരസമർപ്പണം നിർവഹിച്ചു
വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര ശ്രീ ദണ്ഡിയങ്ങാനത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച ഊട്ടുപുര സമർപ്പണം നടത്തി.തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാൽ ഊട്ടുപുരസമർപ്പണം നിർവഹിച്ചു . ക്ഷേത്ര കളിയാട്ടത്തിന്റെ ആരംഭം കുറിച്ച് രാവിലെ വിവിധ പൂജാകർമ്മങ്ങൾ നടന്നു ശേഷം രാവിലെ പതിനൊന്നു മണിക്കാണ് ഊട്ടു പുര സമർപ്പണം നടന്നത്. ചടങ്ങിൽ ആശംസകളുമായി വെള്ളരിക്കുണ്ട് തഹസീൽദാർ പി വി മുരളി ചിറ്റാരിക്കാൽ സി ഐ രഞ്ജിത്ത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വിത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിക്കൽ ചടങ്ങ് നടന്നു. കളിയാട്ടത്തിന്റെ ഭാഗമായി രാത്രി 12 മണിക്ക് കോട്ടേൻ തെയ്യവും നാളെ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്ക് ചെറിയ ഭഗവതി മൂന്ന് മണിക്ക് ചാമുണ്ഡേശ്വരി രാവിലെ 9.30 ന് വിഷ്ണുമൂർത്തിയും ഉച്ചക്ക് 12 മണിക്ക് പ്രധാന തെയ്യങ്ങളായ ദന്ധിയങ്ങാനത്ത് ഭഗവതിയും കാരിയെടത്ത് ചാമുണ്ഡിയും കെട്ടിയാടും. രാത്രി 7 മണിക്ക് ഗാനമേള തുടർന്ന് 10 മണിക്ക് പൊട്ടൻ തെയ്യം അരങ്ങിലെത്തുന്നതോടെ കളിയാട്ടം സമാപിക്കും
No comments