Breaking News

കാസറഗോഡ് ജില്ലയിലെ തെങ്ങ് കയറ്റ തൊഴിലാളികളുടെ സംഘടനയായ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികളായി


വെള്ളരിക്കുണ്ട് : കാസറഗോഡ് ജില്ലയിലെ തെങ്ങ് കവുങ്ങ് കയറ്റ തൊഴിലാളികളുടെ സംഘടനയായ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്ന സംഘടനയുടെ വാർഷിക ജനറൽബോഡി യോഗം ബളാൽ കമ്യൂണിറ്റി ഹാളിൽ വെച്ച് ചേർന്നു . ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധാമണി എം 

ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംഘടനയുടെ ജില്ലാ പ്രസിഡണ്ട് മണി സി എച്  അധ്യക്ഷനായി . സെക്രട്ടറി ബിനു ബളാൽ സ്വാഗതം പറഞ്ഞു.സംഘടനയുടെ പുതിയ ഭാരവാഹികളായി മണി സിഎച് പ്രസിഡണ്ട് , ബിനു ബളാൽ സെക്രട്ടറി , സുരേന്ദ്രൻ പൂക്കയം ട്രഷറർ എന്നിവരെ ഏകകണ്ഠമായി യോഗം തിരഞ്ഞെടുത്തു .

അസംഘടിത മേഖലയിൽ നിന്നും സംഘടന എന്ന നിലയിലേക്ക് വളർന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കും നന്മക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനായി പ്രവർത്തിക്കുവാൻ സാധിക്കണം എന്ന് ഉദ്ഘാടനം ചെയ്ത ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. രാധാമണി എം അഭിപ്രായപ്പെട്ടു .

സംഘടനയുടെ യൂണിഫോം പ്രകാശനം ഹരീഷ് പി. നായർ നിർവഹിച്ചു കൂടാതെ ഗ്രൂപ്പിന്റെ അംഗത്വ സർട്ടിഫിക്കറ്റ് വൈസ് പ്രസിഡന്റ്‌ നിർവഹിച്ചു

ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ച അജിത. എം വാർഡ് മെമ്പർ, സന്ധ്യ ശിവൻ  നാലാം വാർഡ് മെമ്പർ, പത്മാവതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ , മുൻ മെമ്പർ രാഘവൻ താഴത്തുവീട്ടിൽ അരിങ്കല്ല്, അബ്ദുൽ ഖാദർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .ജില്ലാ കമ്മിറ്റി അംഗം രാജേഷ് ആയംപാറ നന്ദി രേഖപ്പെടുത്തി .



No comments