Breaking News

കെഎസ്ടിഎ സംസ്ഥാന സമ്മേളനം; അധ്യാപകരുടെ ജില്ലാതല വടംവലി മത്സരം പരപ്പയിൽ സമാപിച്ചു സ്ത്രീകളുടെ വടംവലി മത്സരത്തിൽ ചിറ്റാരിക്കാൽ ഉപജില്ല സംസ്ഥാന മത്സരത്തിന് യോഗ്യത നേടി


പരപ്പ:  കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെഎസ് ടി എ യുടെ 32ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അധ്യാപകരുടെ ജില്ലാതല വടംവലി മത്സരം ജി എച്ച് എസ് എസ് പരപ്പയിൽ സമാപിച്ചു.  വടംവലി അസോസിയേഷൻ സംസ്ഥാന  വൈസ് പ്രസിഡൻറ് പ്രൊഫ: പി രഘുനാഥ് ഉദ്ഘാടനം ചെയ്തു.  പി എം ശ്രീധരൻ അധ്യക്ഷത വഹിച്ചു. എം രാജേഷ് , വി അനിതകുമാരി , ഭാഗ്യേഷ് കെ വി , രാജൻ ടി വി ,  രാഗേഷ് , പ്രസാദ് പരപ്പ , ദീപ പ്ലാക്കൽ എന്നിവർ സംസാരിച്ചു. പുരുഷന്മാരുടെ വടംവലി മത്സരത്തിൽ കുമ്പള ഉപജില്ല ഒന്നാം സ്ഥാനവും ചിറ്റാരിക്കൽ ഉപജില്ല രണ്ടാം സ്ഥാനവും നേടി. സ്ത്രീകളുടെ വടംവലി മത്സരത്തിൽ ചിറ്റാരിക്കൽ ഉപജില്ല സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. 



No comments