Breaking News

അമേരിക്കയിൽ വനിതാ ജഡ്ജിയായി വീണ്ടും സ്ഥാനമേറ്റ് ഭീമനടിയുടെ മരുമകൾ ജൂലി മാത്യു ഭീമനടി സ്വദേശി ജിമ്മി മാത്യുവിന്റെ ഭാര്യയാണ്


വെള്ളരിക്കുണ്ട്: ടെക്സാസിൽ ആദ്യ ഏഷ്യൻ അമേരിക്കൻ വനിതാ ജഡ്ജിയായി 2018ൽ സ്ഥാനമേറ്റ ജൂലി മാത്യു(42) വൻ വിജയത്തോടെ രണ്ടാമതും ജഡ്ജിയായി ചുമതലയേറ്റു. ടെക്സാസിലെ ഫോട്ട് ബെൻഡ് കൗണ്ടിയിലെ കോർട്ട് 3 ലെ ജഡ്ജിയായാണ് തിരുവല്ല സ്വദേശിനിയും, അമേരിക്കയിൽ ഇന്റ്റീരിയൽ ഡിസൈനിങ് കമ്പനി ഉടമയായ വെസ്റ്റ്എളേരി ഭീമനടി സ്വദേശി ജിമ്മി മാത്യുവിന്റെ ഭാര്യയുമായ ജൂലി മാത്യു ജഡ്ജിയായി അധികാരമേറ്റത്. ഇന്ത്യൻ സമയം തിങ്കൾ രാവിലെ8.30 ( അമേരിക്കൻ സമയം ഞായർ രാത്രി 9ന്) ഓൺലൈനായി ഹോണറബിൾ ജഡ്ജ് ക്രിസ്റ്റ്യൻ ബിസേറ (J.Christion Becerra) മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ഭീമനടിയിലെ വീട്ടിൽ ഭർത്താവും കുട്ടികളും കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷിയായി. 2018ൽ 58 ശതമാനം വോട്ട് നേടിയാണ് ആദ്യതവണ ജഡ്ജിയായത്. നാല് വർഷത്തിന് ശേഷം രണ്ടാം വട്ടവും ഡെമോക്രാറ്റീവ് പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ 3500 വോട്ടുകൾ അധികം നേടിയാണ് വിജയിച്ചത്. 1980ൽ ആണ് ഫാർമസിസ്റ്റ് ആയ തിരുവല്ല വെണ്ണിക്കുളത്തെ തിരുവാറ്റാൽമണ്ണിൽ തോമസ് ഡാനിയേലും നഴ്സ് ആയ ഭാര്യ സൂസമ്മയും മക്കളായ ജോൺസൺ, ജൂലി എന്നിവർ ഫിലാൻഡൽഫിയയിൽ എത്തുന്നത്. സ്കൂൾ വിദ്യാഭ്യാസം അവിടെ പൂർത്തിയാക്കി.പെർസിൽവാനിയ സ്റ്റേറ്റിൽ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കി.2002ൽ ഹൂസ്റ്റനിൽ എത്തി ടെയ്സസ് ലോ ലൈസൻസ് എടുത്തു.2018 ആദ്യം ജഡ്ജിയായി. മക്കൾ: അലീന, അവാ, സോഫിയ.

No comments