Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും രക്തദാനസേന രൂപീകരണവും സംഘടിപ്പിച്ചു

അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS, മോഡൽ ജി.ആ.സി. എന്നിവയുടെ നേതൃത്വത്തിൽ ചുവട് - 2023 ന്റെ ഭാഗമായി രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും, രക്തദാനസേന രൂപീകരണവും സംഘടിപ്പിച്ചു.പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. സി.ഡി എസ് ചെയർപേഴ്സൺ ശ്രീമതി ' സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ  വിദ്യാഭ്യാസ 'സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയശ്രീ എൻ എസ്, പഞ്ചായത്ത് യൂത്ത് ക്യാപ്റ്റൻ, ശ്രീ റനീഷ് വി, ബ്ലോക്ക് കോഡിനേറ്റർ ശ്രീമതി  ഷൈജ.കെ, സബ് കമ്മിറ്റി കൺവീനർമാരായ സന്ധ്യ പി.സി, , സി.ഡി എസ് മെമ്പർ ലക്ഷ്മി കെ,  സാവിത്രി ഇഎന്നിവ ആശംസകൾ നേർന്നു. കമ്യൂണിറ്റി കൗൺസിലർ കെ.വി.തങ്കമണി സ്വാഗതം പറഞ്ഞു. രാജി സി. നന്ദി പറഞ്ഞു. 

No comments