Breaking News

"ഭരണഘടനാ തത്വങ്ങളും ഗവർണർ പദവിയും " ലേഖനമത്സര വിജയികൾ :- ജോസഫ് ജോർജ് , പി. ദിലീപ് കുമാർ , രാജൻ മുനിയൂർ.


വെള്ളരിക്കുണ്ട് : മലയോര സാംസ്കാരിക വേദിയുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഭരണഘടന തത്വങ്ങളും ഗവർണർ പദവിയും എന്ന വിഷയത്തിലെ ലേഖന മത്സരത്തിൽ വിജയികളായവരെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം ജോസഫ് ജോർജ് , മുത്തോലിൽ ഹൗസ് ,ചിറ്റാരിക്കാൽ . രണ്ടാം സ്ഥാനം. ദിലീപ് കുമാർ .പി ,കൊളപ്പുറം, വലിയപൊയിൽ, ചെറുവത്തൂർ. മൂന്നാം സ്ഥാനം രാജൻ മുനിയൂ ർ , പ്രിയം, ചാലത്തൂർ കുണ്ടംകുഴി. വിജയി കൾക്ക് ഫിബ്രവരിയിൽ പ്രസ്തുത വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സെമിനാറിൽ വെച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.

No comments