Breaking News

ഫെയർ ട്രേഡ് അലയൻസ് കേരളയുടെ വിത്തുത്സവത്തിന് ചെറുപുഴയിൽ വർണാഭമായ തുടക്കം ദേശീയ കർഷക പ്രക്ഷോഭ നേതാവ് രാകേഷ് ടിക്കായത്തും വിത്തുത്സവത്തിൽ പങ്കെടുക്കാനെത്തി


ചെറുപുഴ : ഫെയർ ട്രേഡ് അലയൻസ് കേരളയുടെ പത്താമത് വിത്തുത്സവത്തിന് വർണാഭമായ തുടക്കം. ചെറുപുഴ മേലെ ബസാറിൽ നിന്ന് വാദ്യമേളങ്ങളെ അകമ്പടിയോടെ ദേശീയ കർഷക പ്രക്ഷോഭ നേതാവ് രാകേഷ് ടിക്കായത്തിനെയും വിശിഷ്ടാതിഥികളെയും പരമ്പരാഗ രീതിയിൽ സ്വീകരിച്ചാനയിച്ചു. ചെറുപുഴ പഞ്ചായത്തിന് സമീപം വിത്തിന്റെ നഗരിയിൽ വൻ ജനാവലിയാണ് തടിച്ച് കൂടിയത്.

താങ്ങുവിലയെന്നത് ഒരു സ്വപ്നമല്ലെന്നും ഒരോ ഉത്പന്നത്തിനും ഒരു അടിസ്ഥാനവില നിശ്ചയിക്കുകയും വാങ്ങുകയുമാണ് എഫ്.ടി.കെ. ചെയ്യുന്നതെന്നും ഫെയർ ട്രേഡ് അലയൻസ് കേരളയുടെ പ്രെമോട്ടർ ടോമി മാത്യു പറഞ്ഞു.

പ്രദർശനനഗരിയിൽ നാടൻവിത്തുകൾ, നടീൽവസ്തുക്കൾ, വളർത്തുജീവികൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. 15 ഇനം മഞ്ഞൾ, 12 ഇനം ചേമ്പുകൾ, 10 ഇനം തക്കാളി വിത്തുകൾ, 14 ഇനം കാച്ചിലുകൾ, വിവിധ ഇനം കിഴങ്ങുകൾ, ചെറു ധാന്യങ്ങൾ തുടങ്ങിയവയെല്ലാം കാഴ്ചക്കാർക്ക് കൗതുകമാവുകയാണ്.


പഴയകാല കാർഷിക ഗൃഹോപകരണങ്ങളുടെ ശേഖരം, അളവ് തൂക്ക ഉപകരണങ്ങൾ, പുരയിടവിഭവങ്ങൾ, ചക്കവിഭവങ്ങൾ എന്നിവയെല്ലാം ഒരുങ്ങിയിട്ടുണ്ട്. ഓലമേഞ്ഞ സ്റ്റാളുകളിലാണ് പ്രദർശനം. സാംസ്കാരിക, കർഷക സംവാദങ്ങളും സെമിനാറുകളും കലാപരിപാടികളും ദിവസവും ഉണ്ടാവും. 23-ന് വിത്തുത്സവം സമാപിക്കും.

No comments