Breaking News

ജില്ല സഹോദയ ചെസ് ടൂർണമെൻറിൽ സമ്മാനങ്ങൾ വാരിക്കൂട്ടി വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ


മാലോം: കാസറഗോഡ് ജില്ല സഹോദയ ചെസ് ടൂർണമെൻറിൽ സമ്മാനങ്ങൾ വാരിക്കൂട്ടി വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ. ജില്ലാതല ബാസ്കറ്റ് ബോൾ , ബാഡ്മിന്റൺ, അത്‌ലറ്റിക് മത്സരങ്ങളിൽ ഏറെ സമ്മാനങ്ങൾ നേടിയ സെന്റ് സാവിയോ സ്കൂളിന്റെ വിജയ കിരീടത്തിൽ മറ്റൊരു പൊൻ തൂവൽ കൂടിയാണ് ഈ നേട്ടങ്ങൾ .ജില്ലാതല റണ്ണർ അപ്പ് ആയി സെന്റ് സാവിയോ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

പത്ത് വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ എയ്ഞ്ചൽ മേരി കാതറിനും ആൺകുട്ടികളുടെ വിഭാഗത്തിൽ അഖിലേഷ് ബി.വി യും ചാമ്പ്യൻമാരായി. പന്ത്രണ്ട് വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ എലേന തോമസ് , പതിനാല് വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഷൈലേഷ ബി.വി. , പത്തൊൻപത് വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ നൈജിൽ ജോർജ് എന്നിവർ റണ്ണർ അപ്പ് ആയി.  വിജയികളെയും മികച്ച നേട്ടത്തിന് പരിശീലനം നൽകിയ കായികാദ്ധ്യാപകൻ അബ്രാഹാം തെന്നിപ്ലാക്കലിനെയും പ്രിൻസിപൽ സി. ലിയ മരിയ അനുമോദിച്ചു.

No comments