Breaking News

മാലോത്ത് കസബ സ്കൂൾ വാർഷികാഘോഷം ഇന്ന് വാർഷികം ആഘോഷമാക്കാൻ പി ടി എ കമ്മിറ്റിയും നാട്ടുകാരും


വള്ളിക്കടവ് : ഇടവേളക്ക് ശേഷം വിപുലമായ ആഘോഷത്തോടെ നടത്തുന്ന വാർഷികത്തിനും യാത്രയപ്പ് സമ്മേളനത്തിനും മാലോത്ത് കസബ സ്കൂൾ ഒരുങ്ങി. ഇന്നലെ രാത്രി വൈകിയും അദ്ധ്യാപകരും രക്ഷിതാക്കളും അലങ്കാരപണിയിലും, വേദി ഒരുക്കുന്നതിന്റെയും തിരക്കിലാണ്. ദീപാലങ്കാര പ്രഭയിൽ കുളിച്ചു നിൽക്കുന്ന മാലോത്ത് കസബസ്കൂളിന്റെ കാഴ്ച കാണെണ്ടത് തന്നെ. ഇന്ന് വൈകുന്നേരം 5.30 ന്  ഇ. ചന്ദ്രശേഖരൻ എം എൽ എ വാർഷിക ആഘോഷം ഉത്ഘാടനം ചെയ്യും. പി ടി എ പ്രസിഡന്റ്‌ സനോജ് മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജന പ്രതിനിധികളും, പൊതു പ്രവർത്തകരും സാമൂഹിക സാംസ്‌കാരിക മേഘലയിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ലക്ഷ്മി മുഖ്യാതിഥിയാണ്      ഉച്ചക്കഴിഞ്ഞു 2.30 ന് സുനിൽ കണ്ണനും ടീമും അവതരിപ്പിക്കുന്ന നാടൻ പാട്ട് മ്യൂസിക് ഷോയും ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ് കൂട്ടായ്മ നൽകുന്ന സൗണ്ട് സിസ്റ്റം പൊതു സമ്മേളനത്തിൽ വെച്ച് കൂട്ടായ്മ അംഗങ്ങൾ സ്കൂളിന്  കൈമാറും.

No comments