Breaking News

ചിറ്റാരിക്കാൽ പള്ളിക്കുന്നിൽ സംഘം ചേർന്ന് സംഘർഷം ; ഇരുകൂട്ടർക്കുനെതിരെ പോലീസ് കേസ്


ചിറ്റാരിക്കാൽ : ചിറ്റാരിക്കാൽ പള്ളികുന്നിൽ സംഘം ചേർന്ന് സംഘർഷം. ഇരു വിഭാഗത്തിനെതിരെ കേസ്. പള്ളിക്കുന്ന് സ്വദേശി സെബാസ്റ്റ്യന്റെ വീട്ടുപറമ്പിലേക്ക് ചട്ടമല സ്വദേശിയായ സന്തോഷിന്റെ നേതൃത്വത്തിൽ അതിക്രമിച്ചു കയറി മർദ്ദിച്ചു എന്ന പരാതിയിൽ സന്തോഷിനെതിരെയും കണ്ടാലറിയുന്ന മറ്റു രണ്ടുപേർക്കെതിരെയും ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു. എന്നാൽ ഇരു ചക്രവാഹനത്തിൽ സ്വന്തം പറമ്പിലേക്ക് പോകവെ പള്ളിക്കുന്നിൽ വച്ച് റോഡിൽ തടഞ്ഞു നിർത്തി വാക്കത്തി കൊണ്ട് ആക്രമിച്ചു എന്ന സന്തോഷിന്റെ പരാതിയിൽ സെബാസ്റ്റ്യനെതിരെയും ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments