Breaking News

ബസ് യാത്രക്കിടെ പ്രകൃതി വിരുദ്ധ പീഡനം ഭീമനടി സ്വദേശിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു


ഭീമനടി: ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അറുപത്തിയഞ്ചുകാരനെ നിലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഭീമനടി പാലാന്തടം സ്വദേശി പി.എം മൈക്കിൾ എന്നയാൾക്കെതിരെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം നിലേശ്വരം പോലീസ് കേസ് എടുത്തത്. നീലേശ്വരത്തു നിന്നും ചായ്യോത്ത് വഴി വരുന്ന ബസിനുള്ളിൽ വച്ചായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

No comments