Breaking News

ഇടത്തോട് ചെരിപ്പാടി തറവാട് ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം ; സംഘടാക സമിതി രൂപീകരിച്ചു


ഇടത്തോട്: ഏപ്രിൽ 12, 13 തീയ്യതികളിൽ എടത്തോട് ഹിന്ദു സാംസ്കാരിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ചെരിപ്പാടി തറവാട് ദേവസ്ഥാനത്ത് വെച്ച് നടത്തുന്ന ഒറ്റക്കോല മഹോത്സവത്തിനുള്ള സംഘടാക സമിതി രൂപീകരിച്ചു.ഹിന്ദു സാംസ്കാരിക കേന്ദ്രം സെക്രട്ടറി കെ.വിഘ്ന രാജൻ സ്വാഗതം ചെയ്തു.പ്രസിഡൻ്റ് കമ്മട്ട ഭാസ്കരൻ നായർ അദ്ധ്യക്ഷനായിരുന്നു. വിവിധ ദേവസ്ഥാനങ്ങളിലെ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. രക്ഷാധികാരികൾ :കോടോത്ത് വേണുഗോപാലൻ നായർ കാഞ്ഞങ്ങാട്, ബേത്തൂർ കുഞ്ഞിരാമൻ നായർ ഇടത്തോട്,ചെരിപ്പാടി ശ്രീധരൻ നായർ കാഞ്ഞങ്ങാട്. ഭാരവാഹികൾ: മുല്ലച്ചേരി ബാലകൃഷ്ണൻ നായർ മാണിയൂർ (ചെയർമാൻ) രവീന്ദ്രൻ ചെരക്കര (കൺവീനർ) മേലത്ത് നാരായണൻ നമ്പ്യാർ (വൈ: ചെയർമാൻ) വിജയൻ പൊതുവാൾ (ജോ.കൺവീനർ)PC ഗംഗാധരൻ നായർ (ഫിനാൻസ്) ഉമേഷ് കെ (പ്രോഗ്രാം) AV രാമചന്ദ്രൻ (ഡക്കറേഷൻ) KV നാരായണൻ ( ഫുഡ്) എന്നീ സബ്ബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു

No comments