Breaking News

മാധ്യമപ്രവർത്തകന് നേരെ വധഭീഷണി വ്യാപാരികളും കെ ആർ എം യുവും പ്രതിഷേധിച്ചു


വെള്ളരിക്കുണ്ട് : വ്യാപാരിയും മാധ്യമപ്രവര്‍ത്തകനുമായ സുധീഷ് പുങ്ങംചാലിന്റെ വീട്ടില്‍ ലഹരി മാഫിയ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ട് പുങ്ങംചാലില്‍ നടന്ന പ്രതിഷേധ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ  വൈസ് പ്രസിഡന്റ് തോമസ് കാനാട്ട് ഉദ്ഘാടനം ചെയ്തു.


മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച് കയറി  വധഭീഷണി മുഴക്കിയ ലഹരിമാഫിയാ സംഘത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെആര്‍എംയു ജില്ലാ പ്രസിസന്റ ടി കെ നാരായണനും സെക്രട്ടറി എവി സുരേഷ് കുമാറും ആവശ്യപ്പെട്ടു

No comments