Breaking News

"രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുവാൻ കോൺഗ്രസിന് മാത്രമേ സാധിക്കു " ചുള്ളിക്കര രാജീവ് ഭവനിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ നേതൃയോഗം പി കെ ഫൈസൽ ഉത്ഘാടനം ചെയ്തു


ചുള്ളിക്കര : രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി ജെ പി ഗവണ്മെന്റ് മതത്തിന്റെയും വർഗ്ഗത്തിന്റെയും ഭാഷയുടെയും പേരിൽ വിഭജനം നടത്തി  ജനങ്ങളെ ഭിന്നിപ്പിച്ച് മതസഹാർദo തച്ചു തകർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ രാജ്യത്തെ വീണ്ടെടുക്കുവാൻ ശ്രീ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര ഒരു ഐതിഹാസിക പോരാട്ടമായി മാറിയെന്ന് പി കെ ഫൈസൽ പറഞ്ഞു.ചുള്ളിക്കര രാജീവ് ഭവനിൽ ചേർന്ന ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ നേതൃയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ജനുവരി 30 ന് രക്തസാക്ഷിത്വ ദിനത്തിൽ മണ്ഡലം തലത്തിൽ   ഭാരത് ജോഡോ   ദേശിയോദ്ഗ്രഥന സംഗമങ്ങൾ, കെ പി സി സി യുടെ ധന സമാഹരണത്തിനുള്ള 138 ചലഞ്,  ഹാത്ത് സെ ഹാത്ത് ജോഡോ അഭിയാന്റെ ഭാഗമായുള്ള ബൂത്തുതല ഭവന സന്ദർശനങ്ങളും, മണ്ഡലം തലങ്ങളിലുള്ള പദയാത്രകളും,  മേയ് 4 ന്റെ സെക്രെട്ടറിയേറ്റ് വളയൽ സമരവും, ബൂത്തുകമ്മിറ്റികൾ സജീവമാക്കുന്നതിനുവേണ്ടിയുള്ള ബൂത്ത് പുനഃസംഘടനയും, വിജയിപ്പിക്കാൻ തീരുമാനിച്ചു.  ഇതിന്റെ ഭാഗമായി ജനുവരി 25 ന് നാല് മണിക്ക് കള്ളാർ മണ്ഡലം യോഗവും,26 ന് പതിനൊന്നു മണിക്ക് ബളാൽ മണ്ഡലവും,4.30 ന് പനത്തടി മണ്ഡലം,27 ന് നാല് മണിക്ക് കോടോം ബെളൂർ നേതൃ യോഗങ്ങൾ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. കെ.പി.സി. സി. നടപ്പിലാകുന്നുന്ന 138 ചലഞ്ച് ക്യാമ്പയിനെ കുറിച്ച് മണികണ്ഠൻ ഓമ്പയിൽ വിശദീകരിച്ചു.ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ മധുസൂദനൻ ബലൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ്‌ കുമാർ, കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ രാജു കട്ടക്കയം, കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട് മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, അബ്‌ദുള്ള കോട്ടോടി,മണ്ഡലം പ്രസിഡന്റ്‌ പി ജെ ജെയിംസ്, സൈമൻ മണ്ണൂർ, ബാലചന്ദ്രൻ അടുക്കo, എം പി ജോസഫ്, കോൺഗ്രസ്‌ നേതാക്കളായ ബാബു കദളി മറ്റം സോമി മാത്യു, സി കൃഷ്ണൻ നായർ, ഗംഗദരൻ ആടകം, പി എ ആലി, മുരളി പനങ്ങാട്, സജി പ്ലാച്ചേരി, അഡ്വ ശ്രീജ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിബിൻ, എം പി യു തോമസ് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രേഖ, ജോസ് മാവേലി, എന്നിവർ സംസാരിച്ചു. യോഗത്തിൽ കെ മാധവൻ നായർ സ്വാഗതവും കുഞ്ഞമ്പു നായർ നന്ദിയും പറഞ്ഞു.

No comments